ഷിഗെല്ല വ്യാപനം നിയന്ത്രണത്തിലല്ല; വയനാട്ടിൽ 58 പേർ ചികിത്സയിൽ
കല്‍പ്പറ്റ: വയനാട്ടില്‍ ഷിഗെല്ല ആശങ്ക തുടരുന്നു. ജില്ലയില്‍ നിലവില്‍ 58 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കിണറുകളില്‍ പ്രത്യേക ക്ലോറിനേഷന്‍ ഡ്രൈവ് ഇന്ന് മുതല്‍ ആരംഭിക്കും.
ഇതിനിടെ, ബത്തേരി കോളിയാടി സ്‌കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഇതോടെ സ്‌കൂളില്‍ രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികളുടെ എണ്ണം മൂന്നായി. സ്‌കൂളിലെ കിണറ്റിലെ വെള്ളത്തിന്റെ പരിശോധനാഫലം നാളെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയിരുന്ന കുട്ടികളുടെ എണ്ണം 68ല്‍ നിന്ന് 38 ആയി കുറഞ്ഞതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. ഹോട്ടലുകളിലും തട്ടുകടകളിലും കര്‍ശന പരിശോധന തുടരുമെന്നും പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
What's Your Reaction?



