വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാലുവെക്കുന്നു; രൂക്ഷ വിമർശനവുമായി പി ജയരാജൻ
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. ഒരേ സമയം രണ്ട് തോണിയിൽ കാലുവെക്കുന്ന രാഷ്ട്രീയ നിലപാടാണ് വെള്ളാപ്പള്ളി നടേശൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നവോത്ഥാന സമിതിയുടെ അധ്യക്ഷനായി പ്രവർത്തിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ മകൻ സംഘപരിവാറിനൊപ്പമാണെന്ന് ചൂണ്ടിക്കാട്ടിയ പി. ജയരാജൻ, വെള്ളാപ്പള്ളി ബഹുമുഖ വേഷമാണ് കെട്ടുന്നതെന്നും വിമർശിച്ചു. ഇത്തരം നിലപാടുകൾ സാമൂഹിക നവോത്ഥാന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനാരായണ ഗുരുവിന്റെ ദർശനത്തിനും ആശയങ്ങൾക്കും എതിരായ സമീപനമാണ് നിലവിൽ എസ്എൻഡിപി നേതൃത്വത്തിലുള്ള ചിലർ സ്വീകരിക്കുന്നതെന്നും പി. ജയരാജൻ കുറ്റപ്പെടുത്തി. സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആശയങ്ങളിൽ നിന്ന് ചില നേതാക്കൾ അകന്നുപോകുകയാണെന്നും അദ്ദേഹം വിമർശിച്ചു.
What's Your Reaction?



