തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വ്യവസായിയുടെ മൊഴിയിലുണ്ടായിരുന്ന ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തു. എന്നാൽ താൻ ഡി മണിയല്ല, എംഎസ് മണിയാണെന്ന് ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് എസ്ഐടി ചോദ്യം ചെയ്തയാൾ.
എന്റെ നമ്പർ ആരോ മിസ് യൂസ് ചെയ്യുന്നു. അതെ കുറിച്ചാണ് SIT ചോദിച്ചതെന്നും ഇയാൾ പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ല. ശബരിമല സ്വർണക്കൊള്ളയുമായി ഒരു ബന്ധവും ഇല്ല. അന്വേഷണ സംഘം പറഞ്ഞ വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ല.
താൻ ഉപയോഗിക്കുന്ന നമ്പർ മറ്റൊരാളുടെ പേരിലാണ് ഉള്ളത്. ആ ആൾ നമ്പർ ദുരുപയോഗം ചെയ്തു. താൻ ഡി മണിയല്ല, എം സുബ്രഹ്മമണിയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണകേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും പൊലീസുകാർ കുറച്ച് ഫോട്ടോകൾ കാണിച്ചപ്പോൾ ആരെയും അറിയില്ല എന്നു പറഞ്ഞെന്നും എം എസ് മണി കൂട്ടിച്ചേർത്തു.
എന്നാൽ ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് സ്ഥിരീകരിച്ച് പ്രവാസി വ്യവസായി. ചിത്രം കണ്ടാണ് സ്ഥിരീകരിച്ചത്. മൊഴിയില്‍പ്പറഞ്ഞ ഡി മണിയെ തന്നെയാണ് എസ്‌ഐടി ഇന്ന് ചോദ്യം ചെയ്തത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് എസ്‌ഐടിയുടെ അന്വേഷണം പുരോഗമിക്കുകയാണ്.