ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റെക്കോർഡ് മദ്യവിൽപ്പന

ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം

Dec 26, 2025 - 19:32
Dec 26, 2025 - 19:32
 0
ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റെക്കോർഡ് മദ്യവിൽപ്പന
തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വിൽപ്പന നടന്നെന്ന് കണക്ക്. ഡിസംബർ 22 മുതൽ 25 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 
 
ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാൾ 53 കോടി രൂപയുടെ അധിക വിൽപ്പനയാണ് നടന്നത്.  ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു. 
 
ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടറുകളടക്കമുള്ള സൗകര‍്യങ്ങൾ ഒരുക്കിയിരുന്നു. ക്രിസ്മസിനും തൊട്ടുമുൻപുള്ള മൂന്നു ദിവസങ്ങളിലുമായി കേരളത്തിൽ വിറ്റഴിച്ചത് 791 കോടിയുടെ മദ്യമാണ്. തൃശൂരും കോഴിക്കോടും ഉൾപ്പെടെയുള്ള ഇടങ്ങളില്‍ പ്രീമിയം കൗണ്ടറുകൾ ഈയടുത്തായി തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.

What's Your Reaction?

like

dislike

love

funny

angry

sad

wow