തിരുവനന്തപുരം: ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് രാഹുലിനെതിരെ പരാതി നൽകിയ മൂന്നാം പരാതിക്കാരി. തന്നെ വ്യക്തപരമായി അധിക്ഷേപിക്കാനാണ് ഫെനി നൈനാൻ ശ്രമിക്കുന്നതെന്ന് അതിജീവിത ആരോപിക്കുന്നു.
കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്റെ ഏതാനും ഭാഗങ്ങളാണ് പുറത്തുവന്നത്. ഫെനി നൈനാൻ പുറത്തുവിട്ട ചാറ്റുകൾ തന്നെ അധിക്ഷേപിക്കാനും ഇനിയും പരാതിക്കാർ വരുന്നത് തടയാനുമുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് അതിജീവിത ആരോപിക്കുന്നു.
തലയും വാലുമില്ലാത്ത ചാറ്റുകളാണ് പുറത്തുവിട്ടത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രം ആണ് പുറത്ത് വന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടാക്കിയ മാനസിക സമ്മര്‍ദമാണ് ഗര്‍ഭം അലസാന്‍ കാരണമായത്.
2025 ഓഗസ്റ്റിലാണ് രാഹുലിനെക്കുറിച്ചുള്ള വാർത്ത പുറത്തു വരുന്നത്. വ്യക്തത വരുത്താനാണ് രാഹുലിനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുല്‍ തന്നോട് വീണ്ടും അടുത്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഫെനി നൈനാൻ തന്നെ മാനിപ്പുലേറ്റ് ചെയ്തതായി അതിജീവിത ആരോപിക്കുന്നു. ചൂരൽമല ഫണ്ടിംഗുമായി ബന്ധപ്പെട്ട കൂപ്പൺ ചലഞ്ചിലൂടെയാണ് ഫെനിയെ പരിചയപ്പെടുന്നത്. ചാനലുകളിലൂടെയാണ് എന്നെപ്പോലെ വേറെയും സ്ത്രീകളുണ്ടെന്ന് കുഞ്ഞുങ്ങളുണ്ടെന്ന് അറിയുന്നത്. അതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജീവിതത്തിലുള്ള ഒരേയൊരു സ്ത്രീയാണ് ഞാനെന്നായിരുന്ന് കരുതിയായിരുന്നു ജീവിച്ചിരുന്നതെന്നും അതിജീവിത പറയുന്നു.