കർണാടക മുഖ്യമന്ത്രി പദവി: മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാൻ നീക്കം; MLC സീറ്റ് വാഗ്ദാനം ചെയ്ത് സിദ്ധരാമയ്യ

May 12, 2026 - 00:06
May 12, 2026 - 00:07
 0

കോഴിക്കോട്: കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലി വി.ഡി. സതീശന് വേണ്ടി ഉറച്ചുനിൽക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ട് രംഗത്ത്. ഇതിന്റെ ഭാഗമായി കർണാടക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീർ അഹമ്മദ് പാണക്കാട്ടെത്തി ലീഗ് നേതൃത്വവുമായി ചർച്ച നടത്തി.

കർണാടക നിയമസഭാ കൗൺസിലിൽ (MLC) ബാംഗ്ലൂർ കെ.എം.സി.സി നേതൃത്വത്തിൽ നിന്നൊരാൾക്ക് പ്രാതിനിധ്യം നൽകാമെന്ന വമ്പൻ വാഗ്ദാനമാണ് സിദ്ധരാമയ്യ മുന്നോട്ട് വെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങളും കല്ലട്ര മാഹിൻ ഹാജിയും സിദ്ധരാമയ്യയെ സന്ദർശിച്ചതിന് പിന്നാലെയാണ് നീക്കങ്ങൾ ഊർജ്ജിതമായത്. കേരളത്തിലെ കോൺഗ്രസിനുള്ളിലെ തർക്കങ്ങളിൽ ലീഗിന്റെ നിലപാട് നിർണ്ണായകമാണെന്നിരിക്കെ, അയൽ സംസ്ഥാനത്തെ പദവികൾ വാഗ്ദാനം ചെയ്ത് സമവായമുണ്ടാക്കാനാണ് സിദ്ധരാമയ്യയുടെ ശ്രമം.

What's Your Reaction?

like

dislike

love

funny

angry

sad

wow