'പരാജയത്തിൽ പതറില്ല, അധിക്ഷേപങ്ങൾ കാര്യമാക്കുന്നില്ല'; വിമർശനങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി പിണറായി വിജയൻ
തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയും പരാജയത്തിന് കാരണമായെന്ന ആക്ഷേപങ്ങൾ ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ ഉയർന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെ താൻ ഗൗരവമായി കാണുന്നില്ലെന്നും ഒന്നിച്ച് നിന്നാൽ മുന്നണിക്ക് തിരിച്ചുവരാമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തിരിച്ചടിയായെന്ന് മുന്നണി വിലയിരുത്തുമ്പോഴും, സർക്കാരിന്റെ ശൈലിയിൽ മാറ്റം വേണമെന്ന ആവശ്യം ഘടകകക്ഷികൾക്കിടയിലുണ്ട്. എന്നാൽ, അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി തിരിച്ചുവരാനാകുമെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രി പങ്കുവെച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം വ്യക്തിപരമായ ശൈലിയിലേക്ക് നീങ്ങുന്ന ചർച്ചകൾക്കിടയിലും തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. പരാജയകാരണങ്ങളെക്കുറിച്ച് ജൂണിൽ നടക്കാനിരിക്കുന്ന വിശദമായ ചർച്ചകളിൽ ഈ വിഷയങ്ങൾ കൂടുതൽ ഗൗരവമായി ഉയർന്നു വന്നേക്കും.
What's Your Reaction?