അമിത് ഷായുടെ തന്ത്രം, മോദി പ്രഭാവം; അടുത്ത 20 വർഷത്തേക്ക് ഇന്ത്യ ഭരിക്കാൻ ബിജെപി! കോൺഗ്രസിന് തിരിച്ചടിയായി 'ആ ധാരണ'; കണ്ണ് തള്ളി പ്രതിപക്ഷം!

May 21, 2026 - 19:34
May 21, 2026 - 19:34
 0
അമിത് ഷായുടെ തന്ത്രം, മോദി പ്രഭാവം; അടുത്ത 20 വർഷത്തേക്ക് ഇന്ത്യ ഭരിക്കാൻ ബിജെപി! കോൺഗ്രസിന് തിരിച്ചടിയായി 'ആ ധാരണ'; കണ്ണ് തള്ളി പ്രതിപക്ഷം!

ന്യൂഡൽഹി: ഇന്ത്യയിൽ ബിജെപിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ ആധിപത്യം കുറഞ്ഞത് 20 വർഷമെങ്കിലും തുടർന്നേക്കാമെന്ന് പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും ആക്സിസ് മൈ ഇന്ത്യ മേഭവിയുമായ പ്രദീപ് ഗുപ്ത. ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ അവർ കാഴ്ചവെക്കുന്ന ഭരണത്തിന്റെ നിലവാരവുമായും പൊതുജനങ്ങളുടെ പ്രതീക്ഷകളുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസ് പാർട്ടി അനുഭവിച്ചിരുന്ന ദശാബ്ദങ്ങൾ നീണ്ട ആധിപത്യത്തോടാണ് ബിജെപിയുടെ ഇപ്പോഴത്തെ രാഷ്ട്രീയ മേൽക്കോയ്മയെ ഗുപ്ത താരതമ്യം ചെയ്തത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം നീണ്ട ചക്രങ്ങൾ സ്വാഭവികമാണെന്നും ബിജെപി ഇപ്പോൾ ആ ഘട്ടത്തിന്റെ മധ്യത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുൻപ് കോൺഗ്രസ് 1977 വരെ രാജ്യത്ത് തുടർച്ചയായി ഭരണം നടത്തിയിരുന്നുവെന്നും അതിനുശേഷമാണ് അവർ കടുത്ത വെല്ലുവിളികൾ നേരിട്ടുതുടങ്ങിയതെന്നും പറഞ്ഞ ഗുപ്ത, ഒരു രാഷ്ട്രീയ തലമുറ എന്നത് ഏകദേശം 20 വർഷത്തോളം നീണ്ടുനിൽക്കുമെന്ന വിലയിരുത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. ബിജെപി ശക്തമായ ഭരണം തുടർന്നും നൽകുകയും പ്രകടനത്തിൽ ഇടിവ് സംഭവിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം കേന്ദ്രശകൃതിയായി അവർ തന്നെ തുടരുമെന്നും ഭരണത്തിൽ വലിയ വീഴ്ചകൾ ഉണ്ടാകുന്നതുവരെ അവർ ജയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രതിപക്ഷം തോറ്റുകൊണ്ടേയിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ കട്ടിപ്പായുള്ള വിലയിരുത്തൽ.

വലിയ ജനവിധിയോടെ അധികാരത്തിലെത്തുമ്പോൾ ജനങ്ങളുടെ പ്രതീക്ഷകളും വലിയ തോതിൽ വർധിക്കുമെന്നും അതിനാൽ ബിജെപിക്കും എൻഡിഎയ്ക്കും വരും വർഷങ്ങളിൽ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കേണ്ടി വരുമെന്നും ഗുപ്ത ഓർമ്മിപ്പിക്കുന്നു. എല്ലാ പ്രബല ശക്തികളും ഒടുവിൽ ഈ പ്രതീക്ഷകളുടെ ഭാരത്തിൽ സമ്മർദ്ദം നേരിടാറുണ്ടെന്നും, ബിജെപിയും ഇപ്പോൾ പ്രതീക്ഷകൾ വാനോളമുയർന്ന ആ ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കവെ, മുൻപ് രാജ്യം ഭരിച്ചപ്പോൾ വരുത്തിയ മോശം ഭരണനിർവ്വഹണം എന്ന ധാരണയുടെ വലിയൊരു ഭാരം ഇപ്പോഴും കോൺഗ്രസ് ചുമക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പൊതുജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കാൻ കോൺഗ്രസിന് ഇനിയും ഒട്ടനവധി വർഷങ്ങൾ എടുത്തേക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾ വെറും മതപരമായ ധ്രുവീകരണം കൊണ്ടോ ഹിന്ദു വോട്ട് ഏകീകരണം കൊണ്ടോ മാത്രമാണെന്ന പരമ്പരാഗത വാദങ്ങളെ പ്രദീപ് ഗുപ്ത പൂർണ്ണമായി തള്ളിക്കളഞ്ഞു. പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ബിജെപി നേടിയ വളർച്ച മികച്ച ഭരണം, ശക്തമായ നേതൃത്വം, സംഘടനാ ശക്തി എന്നിവയുടെ ഫലമാണെന്ന് അദ്ദേഹം വിശദീകരിക്കുന്നു. വെറും ഹിന്ദു-മുസ്ലീം വിഷയങ്ങൾ മാത്രമല്ല വിജയവും തോൽവിയും നിർണ്ണയിക്കുന്നത് എന്നും, ബിജെപിയുടെ വിജയത്തിന് പിന്നിൽ വെറും വോട്ട് ഏകീകരണം മാത്രമാണെന്ന് പറയുന്നത് ആ സംസ്ഥാനങ്ങളിൽ നടന്ന വികസനങ്ങളെയും നല്ല പ്രവർത്തനങ്ങളെയും വിലകുറച്ച് കാണിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി, അമിത് ഷായുടെ സംഘടനാ മികവ്, ആർഎസ്എസിന്റെ ശക്തമായ ശൃംഖല എന്നിവ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബംഗാളിലെ തൃണമൂൽ കോൺഗ്രസിന്റെ ദുർഭരണം സൃഷ്ടിച്ച ഭയത്തിന്റെ അന്തരീക്ഷവും മമതാ സർക്കാരിനെതിരെയുള്ള ജനവികാരവും ബിജെപിക്ക് അനുകൂലമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വരാനിരിക്കുന്ന 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിൽ ബിജെപി സംസ്ഥാനത്ത് സുരക്ഷിതമാണെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ ഡാറ്റകൾ വ്യക്തമാക്കുന്നത്. എന്നാൽ, യുപി രാഷ്ട്രീയം എപ്പോഴും അസ്ഥിരമാണെന്നും വോട്ടർമാരുടെ വികാരങ്ങൾ പെട്ടെന്ന് മാറിമറിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പഞ്ചാബ് രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ എഎപി, കോൺഗ്രസ്, ബിജെപി സഖ്യം, അകാലിദൾ എന്നിവർ നേർക്കുനേർ പോരാടുന്ന ചതുഷ്കോണ മത്സരമായതിനാൽ സാഹചര്യം സങ്കീർണ്ണമാണെന്നും, ഇവിടെ പ്രതിപക്ഷ വോട്ടങ്ങൾ വിഭജിക്കപ്പെടുകയാണെങ്കിൽ വളരെ കുറഞ്ഞ വോട്ട് വിഹിതം നേടുന്നവർക്ക് പോലും വലിയ വിജയങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞേക്കുമെന്നും ഗുപ്ത നിരീക്ഷിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow