ഡൽഹി: ജാർഖണ്ഡിൽ സർക്കാർ ആശുപത്രിയിൽ നിന്നും രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്‌ഐവി രോഗബാധയെന്ന് സ്ഥിരീകരണം. ജാർഖണ്ഡ് ചൈബാസ സദര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചവര്‍ക്കാണ് എച്ച്‌ഐവി ബാധിച്ചത്.
ജനിതക രോഗം ബാധിച്ച കുട്ടികൾക്കാണ് എച്ച്‌ഐവി പോസിറ്റീവ് ആയത്. ബ്ലഡ് ബാങ്കിൽ ഗുരുതര ക്രമക്കേട് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. വെസ്റ്റ് സിംഗ്ഭുമിൽ ഏഴുവയസ്സുള്ള തലസീമിയ രോഗം ബാധിച്ച കുട്ടിക്ക് എച്ച്ഐവി പോസിറ്റീവായതിനെ തുടർന്ന് കുടുംബം പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്.
സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ വിദഗ്ധ അന്വേഷണത്തിനായി സർക്കാർ അഞ്ചംഗ മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. സംഭവത്തെ അതീവ ഗൗരവത്തോടെ നോക്കികാണുന്നുവെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.