ഇടുക്കി: അടിമാലി കൂമ്പന്‍പാറയിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ട് ഗുരുതരമായി പരിക്കേറ്റ സന്ധ്യയെ ആലുവ രാജഗിരി ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്‌ക്കെത്തിച്ചു. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേൽ പറഞ്ഞു.
സന്ധ്യയുടെ ശസ്ത്രക്രിയ സങ്കീർണ്ണമാണെന്നും ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടേക്കാമെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. സന്ധ്യയുടെ കാലുകള്‍ക്ക് ഗുരുതര പരിക്കുണ്ട്. കാലിലെ രക്തക്കുഴലിന് ക്ഷതം സംഭവിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടത്തേ കാലിലേക്ക് രക്തയോട്ടം വളരെ കുറവെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.
ഒമ്പതു മണിക്കൂറോളം ഇടതു കാലിൽ രക്തയോട്ടം ഉണ്ടായിരുന്നില്ല. ഇടതുകാൽ മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇടതു കാലിലെ എല്ലുകളും രക്തക്കുഴലുകളും ചതഞ്ഞ നിലയിലാണ്. വലതുകാലിന്റെ പേശികൾ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തകുഴലുകൾക്ക് കുഴപ്പമില്ലെന്നും ഡോക്ടർമാർ അറിയിച്ചു.