നീറ്റ് വിവാദം മുതൽ സിബിഎസ്ഇ പിഴവുകൾ വരെ; വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം കത്തുന്നു
നീറ്റ് യുജി ചോദ്യക്കടലാസ് ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും പിന്നാലെ വിദ്യാർഥികളുടെ ആത്മഹത്യയും പ്രതിഷേധം ശക്തമാക്കുന്നു. എൻടിഎയുടെ വീഴ്ചകളെ സുപ്രീംകോടതി വിമർശിച്ചതിന് പിന്നാലെ ചോദ്യക്കടലാസ് ചോർച്ച കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായി.
ജെഇഇ, യുജിസി നെറ്റ്, സിബിഎസ്ഇ മൂല്യനിർണയം എന്നിവയിലുണ്ടായ പിഴവുകളും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തെ സമ്മർദത്തിലാക്കി. അതേസമയം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള ഓൺലൈൻ ക്യാംപെയിന് ലക്ഷക്കണക്കിന് പിന്തുണ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
What's Your Reaction?

