മദ്യ മുതലാളിമാരെ സഹായിക്കാനാണ് നികുതി ഇളവ്; വി.ഡി. സതീശൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ടി.പി. രാമകൃഷ്ണൻ

Jun 25, 2026 - 12:39
Jun 25, 2026 - 12:39
 0
മദ്യ മുതലാളിമാരെ സഹായിക്കാനാണ് നികുതി ഇളവ്; വി.ഡി. സതീശൻ്റെ വിശദീകരണം തൃപ്തികരമല്ലെന്ന് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്:  വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കാനുള്ള തീരുമാനം മദ്യ ലോബിയെ വഴിവിട്ട് സഹായിക്കാനാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ കോഴിക്കോട് ആരോപിച്ചു. നികുതി കുറയ്ക്കുന്നതിലൂടെ വലിയ രീതിയിലുള്ള മദ്യവ്യാപനത്തിന് വഴിതുറക്കുമെന്നും, ഇത് മദ്യ മുതലാളിമാർക്ക് വൻതോതിൽ ലാഭമുണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ഇതിനകം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നും, അദ്ദേഹം ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

അതേസമയം, സിഎംആർഎൽ-എക്സാലോജിക് വിവാദം രണ്ട് കമ്പനികൾ തമ്മിലുള്ള ബിസിനസ്സ് പ്രശ്നം മാത്രമാണെന്നും അത് അവർ തന്നെ പരിഹരിക്കട്ടെയെന്നും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. ഈ വിഷയത്തിൽ നടക്കുന്ന കേന്ദ്ര അന്വേഷണത്തോട് പാർട്ടിക്ക് എതിർപ്പില്ല. എന്നാൽ, ഈ കേസിനെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സിപിഐഎമ്മിനെതിരെ ഉപയോഗിക്കുന്നതിനെയാണ് ശക്തമായി വിമർശിക്കുന്നത്. ഇത്തരം നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കുമെന്ന് മുൻകാലങ്ങളിൽ കണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow