ഇത് ഏപ്രില്‍ ഫൂള്‍ അല്ല ! നാല് വര്‍ഷത്തിന് ശേഷം ഇതാദ്യം, കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളമെത്തി
ഇന്നലെ തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്ത് പൂര്‍ത്തിയാക്കിയെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി തുടങ്ങി. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്. ഇന്നലെ തന്നെ ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയ്ത് പൂര്‍ത്തിയാക്കിയെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചു.
ഇന്നലെ തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്തെന്ന് പൂര്‍ത്തിയാക്കിയെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. 2020 ഡിസംബറിലാണ് കെ.എസ്.ആര്‍.ടി.സി.യിൽ ഇതിന് മുന്‍പ് ഒന്നാം തീയതി മുഴുവൻ ശമ്പളം കൊടുത്തത്.
What's Your Reaction?