പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ അന്തരിച്ചു

സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും

May 11, 2025 - 13:16
May 11, 2025 - 13:16
 0  13
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ അന്തരിച്ചു
പത്തനംതിട്ട: പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ അടൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു. 
 
ചെന്നീർക്കര മാത്തൂർ സ്വദേശിയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും, രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow