ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ 9ന്

സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ 3നകം അപേക്ഷിക്കണം

Oct 25, 2025 - 14:33
Oct 25, 2025 - 14:34
 0
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷ 9ന്

കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ ഹെൽപ്പർ (കാറ്റഗറി നമ്പർ: 02/2025), വെറ്റിനറി സർജൻ (കാറ്റഗറി നമ്പർ: 10/2025), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് (കാറ്റഗറി നമ്പർ: 28/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ നവംബർ 9ന് രാവിലെ 10 മുതൽ 11.45 വരെ തൃശൂരിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും. ഹാൾ ടിക്കറ്റുകൾ ഒക്ടോബർ 26 മുതൽ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാകും.

ഹാൾ ടിക്കറ്റ് ലഭിച്ചിട്ടുള്ള ഭിന്നശേഷിക്കാരായ (40 ശതമാനത്തിന് മുകളിൽ) ഉദ്യോഗാർഥികൾക്ക് സ്ക്രൈബിനെ ആവശ്യമുണ്ടെങ്കിൽ നവംബർ 3 വൈകിട്ട് 5നകം ഇ-മെയിൽ മുഖേനയോ (kdrbtvm@gmail.com) കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിക്കണം. തസ്തികകളിലേക്ക് സമർപ്പിച്ച അപേക്ഷാഫോം, പരീക്ഷയുടെ ഹാൾ ടിക്കറ്റ്, മെഡിക്കൽ ബോർഡ് നൽകുന്ന  നിശ്ചിത മാതൃകയിലുള്ള ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിലെ ഡോക്ടർമാർ നൽകുന്ന ‘ എഴുതാൻ ബുദ്ധിമുട്ട് ’ എന്ന് കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് (Appendix I) എന്നിവ സഹിതം അപേക്ഷ സമർപ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. കൂടുതൽവിവരങ്ങൾക്ക്: www.kdrb.kerala.gov.in

What's Your Reaction?

like

dislike

love

funny

angry

sad

wow