സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നിയമനം

ഒരു വർഷമാണ് നിയമന കാലാവധി

Oct 22, 2025 - 20:36
Oct 22, 2025 - 20:37
 0
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നിയമനം

എറണാകുളം കെമിക്കൽ എമർജൻസി റെസ്പോൺസ് സെൻ്ററിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഒന്നാം ക്ലാസോടെ കേരള സർക്കാർ അംഗീകൃത സർവ്വകലാശാലകളിൽ നിന്ന് കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ്, ഐടി എന്നീ വിഷയങ്ങളിലുള്ള ബി.ഇ/ ബി.ടെക് ബിരുദം അഥവാ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും ഒന്നു മുതൽ രണ്ടുവർഷം വരെയുള്ള പ്രവൃർത്തി പരിചവും അല്ലെങ്കിൽ ഒന്നാം ക്ലാസോടെ കമ്പ്യൂട്ടർ സയൻസ്, ഐടി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്നിവയിലുള്ള ഡിപ്ലോമയും മൂന്നു മുതൽ ആറു വരെ വർഷത്തെ പ്രവൃത്തിപരിചയവും ആണ് യോഗ്യത. 

ഒരു വർഷമാണ് നിയമന കാലാവധി. ഉദ്യോഗാർത്ഥികൾ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ അഞ്ചിന് രാവിലെ 11ന് കാക്കനാടുള്ള ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിൻ്റ് ഡയറക്ടറുടെ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. 

What's Your Reaction?

like

dislike

love

funny

angry

sad

wow