വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാല്‍പാറയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

കോയമ്പത്തൂർ ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്

Oct 30, 2025 - 14:28
Oct 30, 2025 - 14:28
 0
വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാല്‍പാറയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

കോയമ്പത്തൂർ: വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി നവംബർ ഒന്നുമുതൽ വാൽപാറയിൽ പ്രവേശിക്കാൻ ഇ-പാസ് നിർബന്ധമാക്കി. കോയമ്പത്തൂർ ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

നീലഗിരി ജില്ലയിലും കൊടൈക്കനാലിലും നേരത്തെ ഇ-പാസ് നിർബന്ധമാക്കിയതോടെ, വിനോദസഞ്ചാരികളുടെ വലിയൊരു പ്രവാഹം വാൽപാറയിലേക്ക് എത്തിയിരുന്നു. ഇതേത്തുടർന്ന് വാൽപാറ നഗരം വലിയ ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരുന്നു.

സഞ്ചാരികളുടെ ഇഷ്ട റൂട്ടായ വാൽപാറയിൽ ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂർ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചത്.

അതീവ ശ്രദ്ധ ആവശ്യമുള്ള പശ്ചിമഘട്ടത്തിൻ്റെ ഭാഗമാണ് വാൽപാറ. തേയിലത്തോട്ടങ്ങൾക്കും വിനോദസഞ്ചാരികളുടെ തിരക്കിനും പേരുകേട്ട ഈ പരിസ്ഥിതി ലോല ഹിൽ സ്റ്റേഷൻ്റെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-പാസ് ഏർപ്പെടുത്തിയിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow