'വിജയത്തിന്‍റെയോ പരാജയത്തിന്‍റെയോ കണക്കെടുക്കാൻ ഇല്ല, ഇടതുപക്ഷ ഐക്യത്തിന്‍റെ വിജയം'

സി.പി.ഐയുടെ കടുത്ത നിലപാടിനെത്തുടർന്നാണ് പി.എം. ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സി.പി.എമ്മും സർക്കാരും തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ

Oct 29, 2025 - 19:27
Oct 29, 2025 - 19:28
 0
'വിജയത്തിന്‍റെയോ  പരാജയത്തിന്‍റെയോ  കണക്കെടുക്കാൻ ഇല്ല, ഇടതുപക്ഷ ഐക്യത്തിന്‍റെ വിജയം'

തിരുവനന്തപുരം: പി.എം. ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സർക്കാർ നീങ്ങുന്നുവെന്ന വാർത്തകളോട് പ്രതികരിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഈ നീക്കം ഇടതുപക്ഷ ഐക്യത്തിൻ്റെ വിജയമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി തീരുമാനം ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഇപ്പോൾ കാബിനറ്റ് യോഗം നടക്കുകയാണ്. തീരുമാനങ്ങൾ യോഗം കഴിഞ്ഞാലുടൻ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കും. വിജയത്തിൻ്റെയോ പരാജയത്തിൻ്റെയോ കണക്കെടുക്കാൻ സി.പി.ഐ. ഇല്ല. ഈ വിജയം എൽ.ഡി.എഫിൻ്റെ വിജയമാണ്. ഇടതുപക്ഷ ഐക്യത്തിൻ്റെ വിജയമാണ്. ഇടതുപക്ഷ ആശയത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും വിജയമാണിത്," ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

സി.പി.ഐയുടെ കടുത്ത നിലപാടിനെത്തുടർന്നാണ് പി.എം. ശ്രീ ധാരണാപത്രം മരവിപ്പിക്കാൻ സി.പി.എമ്മും സർക്കാരും തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയേക്കും.

നേരത്തെ, നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽനിന്ന് സി.പി.ഐ. മന്ത്രിമാർ വിട്ടുനിന്നേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ, പി.എം. ശ്രീ മരവിപ്പിക്കാനുള്ള നീക്കം യോഗത്തിനു മുൻപേ ഉണ്ടായതോടെ സി.പി.ഐ. മന്ത്രിമാർ വൈകീട്ടത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow