തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. പവന് 2480 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 93,280 രൂപ നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 11,660 രൂപയാണ് വില. ഗ്രാമിന് 310 രൂപയാണ് കുറഞ്ഞത്.
ഇന്നലെ രാവിലെ സർവകാല റെക്കോർഡിലായിരുന്നു സ്വർണ്ണവില. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ മാറ്റം സംഭവിച്ചത്. രാവിലെ പവന് വില കുത്തനെ വര്‍ധിച്ച് 97,360 രൂപയായിരുന്നു വില. ഉച്ചകഴിഞ്ഞ് 1600 രൂപ കുറഞ്ഞ് 95,760 രൂപയിലെത്തുകയായിരുന്നു.
ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9590 രൂപയാണ്. ഒരു ഗ്രം 14 കാരറ്റ് സ്വർണത്തിന്റെ വില 7470 രൂപയാണ്. ഒരു ഗ്രം 9 കാരറ്റ് സ്വർണത്തിന്റെ വില 4820 രൂപയാണ്. വെള്ളി ഗ്രാമിന് 5 രൂപയാണ് കുറഞ്ഞത്. ഇതോടെ വെള്ളിയുടെ വില 175 രൂപയായി.
പ്ലാറ്റിനത്തിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 279 രൂപ കുറഞ്ഞ് 4322 രൂപയാണ് ഇന്നത്തെ വില. സ്വര്‍ണവില ഒട്ടും വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളായിരുന്നു ഈ ആഴ്ചയുടെ തുടക്കത്തില്‍ വന്നിരുന്നത്.