തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി
ഹോസ്റ്റലിലെ ഒരു മുറിയില്‍ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.

തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. കേരള യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഹോസ്റ്റലിലെ ഒരു മുറിയില്‍ നിന്ന് 20 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് പിടികൂടിയ മുറിയില്‍ ആളുണ്ടായിരുന്നില്ല.
എക്സൈസ് എത്തുന്നതിന് മുമ്പേ മുറിയിൽ താമസിച്ചിരുന്ന മൂന്നാർ സ്വദേശിയും പൂർവവിദ്യാർത്ഥിയായ സുഹൃത്തും മുങ്ങിയിരുന്നു . എസ്എഫ്ഐ ലഹരിക്കാർക്കെതിരെ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നാണ് ജില്ലാ സെക്രട്ടറിയുടെ വാദം.
ഇതാദ്യമായാണ് ഹോസ്റ്റലിലുള്ള എക്സൈസ് പരിശോധന നടത്തുന്നത്. വിദ്യാർത്ഥികളായവരും പുറത്തുനിന്നള്ളവരും തമ്പടിച്ചിരിക്കുന്ന ഹോസ്റ്റലിലാണ് എക്സൈസ് മിന്നൽ പരിശോധന നടത്തിയത്. റെയ്ഞ്ച് ഇൻസ്പെക്ടർ ഹരികൃഷ്ണന്‍റെ നേതൃത്വത്തിൽ മൂന്നാം നിലയിലെ മുറികളിലായിരുന്നു പരിശോധന.
What's Your Reaction?






