എന്‍റെ പൊന്നേ... സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 68,000 കടന്നു

ഇന്ന് പവന് 680 രൂപയാണ് ഉയർന്നത്.

Apr 1, 2025 - 19:27
Apr 1, 2025 - 19:27
 0  13
എന്‍റെ പൊന്നേ... സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 68,000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 

2025 അവസാനിക്കുന്നതിനു മുന്നേ 70,000ഉം കടക്കുമെന്നാണ് നിലവിലെ ട്രെൻ‍ഡ് സൂചിപ്പിക്കുന്നത്. ഇന്ന് പവന് 680 രൂപയാണ് ഉയർന്നത്. 18 കാരറ്റ് സ്വർണത്തിന് പോലും പവന് 55,000 കടന്നു. ഇന്നത്തെ വിലക്കയറ്റത്തിനും പ്രധാന കാരണം ഡൊണാൾഡും ട്രംപും അദ്ദേഹത്തിൻ്റെ താരിഫ് നയങ്ങളുമാണ്. 

ഇന്നലെ പവന് 67,000 ഭേദിച്ചപ്പോൾ ഇന്ന് 68,000ഉം ഭേദിച്ചു. ഇന്ന് ഒരു ഗ്രാമിന് 85 രൂപ വർദ്ധിച്ച് 8510 രൂപയായി. പവന് 680 രൂപ വർദ്ധിച്ച് 68,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 85,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9284 രൂപയും പവന് 74,272 രൂപയുമാകുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6963 രൂപയും പവന് 55,704 രൂപയുമാണ്. ഇന്ന് ഔൺസിന് 3,143.93 ഡോളറിലാണ് രാജ്യാന്തര സ്പോട്ട് സ്വർണ വില വ്യാപാരം നടക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow