17 സ്ഥലങ്ങളുടെ പേരുകള്‍ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍; പ്രശംസിച്ച് ബിജെപി
മുഗള്‍ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്.

ഡെറാഡൂണ്‍: സംസ്ഥാനത്തെ 17 സ്ഥലങ്ങളുടെ പേരുകള്‍ ഒറ്റയടിക്ക് മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. മുഗള്‍ സാമ്രാജ്യവുമായി ബന്ധമുള്ള പേരുകളാണ് മാറ്റിയത്. നടപടിയെ ബിജെപി പ്രശംസിച്ചു. ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. അടിമത്തത്തിന്റെ അവസാനശേഷിപ്പും ഇല്ലാതാക്കി എന്നാണ് ബിജെപിയുടെ അവകാശവാദം. ഔറംഗസെബ്പൂർ - ശിവാജി നഗർ, ഗാസിവാലി - ആര്യ നഗർ, ഖാൻപൂർ - ശ്രീ കൃഷ്ണപൂർ, ഖാന്പൂർ കുർസാലി - അംബേദ്കർ നഗർ, മിയവാല - റാംജിവാല, ചന്ദ്പൂർ ഖുർദ് - പൃഥ്വിരാജ് നഗർ, നവാബി റോഡ് - അടൽ റോഡ്, പഞ്ചുക്കി മാര്ഗ് - ഗുരു ഗോൾവാക്കർ മാർഗ് എന്നിങ്ങനെയാണ് മാറ്റിയ പേരുകള്‍.
What's Your Reaction?






