ഹരിദ്വാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ക്ക് ദാരുണാന്ത്യം
വളരെ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പോലീസ്

ഡെറാഡൂൺ: ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് ആറുപേർക്ക് ദാരുണാന്ത്യം. നിരവധിപേർക്ക് പരിക്കേറ്റു. പ്രധാന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് അപകടം ഉണ്ടായത്. വളരെ വലിയ ജനക്കൂട്ടമാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും അതാണ് അപകടത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
പോലീസും സംസ്ഥാന ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. നിലവില്‍ രക്ഷാപ്രവർത്തനം നടക്കുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.
What's Your Reaction?






