ഒന്നരലക്ഷം രൂപവരെ ഡിസ്കൗണ്ട് ! 2026 മോഡല്‍ നിന്‍ജ ഇസഡ്എക്സ്- 10ആര്‍ അവതരിപ്പിച്ച് കാവാസാക്കി
കിഴിവ് ഓഫര്‍ സെപ്തംബര്‍ 30 വരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് ലഭിക്കുക

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ കാവാസാക്കി 2026 മോഡല്‍ നിന്‍ജ ഇസഡ്എക്സ്- 10ആര്‍ അവതരിപ്പിച്ചു. 19.49 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 2025 മോഡലിനെ അപേക്ഷിച്ച് 99,000 രൂപ കൂടുതലാണ് പുതിയ മോഡലിന്. നിന്‍ജ ഇസഡ്എക്സ്-10ആറിന്റെ 2025 മോഡലും ഏറ്റവും പുതിയ പതിപ്പിനൊപ്പം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പഴയ മോഡലിന്റെ സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനുള്ള കാവാസാക്കിയുടെ തന്ത്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2026 മോഡലിനെ അപേക്ഷിച്ച്, 2025 മോഡലിന് പവറും ഔട്ട്പുട്ടും കൂടുതലാണ്. പുതിയ മോഡലിനും പഴയ മോഡലിനും ഒരു ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഉണ്ട്.
കിഴിവ് ഓഫര്‍ സെപ്തംബര്‍ 30 വരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് ലഭിക്കുക. 2026 കാവാസാക്കി നിന്‍ജ ഇസഡ്എക്സ്-10ആര്‍ 193.1ബിഎച്ച്പിയും 112 എന്‍എം ടോര്‍ക്യൂവുമാണ് പുറപ്പെടുവിക്കുന്നത്.
What's Your Reaction?






