ആഗോള ടെക് ഭീമന്‍ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമ്പനിയിലെ ഏകദേശം നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് പുതിയ നീക്കം.
കമ്പനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത്. ഇത് 9,000-ത്തോളം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.
മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിന്റെ പദ്ധതിയെന്നാണ് സൂചന. മൈക്രോസോഫ്റ്റിന് 2024 ജൂണിലെ കണക്കനുസരിച്ച് ലോകമെമ്പാടും 228,000 ജീവനക്കാരുണ്ട്.കഴിഞ്ഞ മെയിലും ഇതുപോലെ കൂട്ടപിരിച്ചുവിടൽ നടത്തിയിരുന്നു. 2025 ല്‍ മൂന്നാമത്തെ കൂട്ട പിരിച്ചുവിടലാണ് മൈക്രോ സോഫ്റ്റ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.