ദിവസവും മെഷീന്‍ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? ഇത്തരക്കാരെ കാത്തിരിക്കുന്നത്...

14 വ്യത്യസ്ത ഓഫീസ് മെഷീനുകളില്‍ നിന്നുള്ള കാപ്പികള്‍ ഗവേഷകര്‍ വിശകലനം ചെയ്തു.

Mar 24, 2025 - 10:23
Mar 24, 2025 - 10:24
 0  16
ദിവസവും മെഷീന്‍ കാപ്പി കുടിക്കുന്ന ശീലമുണ്ടോ? ഇത്തരക്കാരെ കാത്തിരിക്കുന്നത്...

രു ദിവസം ഏതാണ്ട് അഞ്ചും ആറും തവണ മെഷീന്‍ കാപ്പി കുടിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ ഈ ശീലം അത്ര സേയ്ഫ് അല്ലെന്നാണ് സ്വീഡിഷ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഇത്തരം മെഷീനുകളില്‍ നിന്നുള്ള കാപ്പിയില്‍ കൊളസ്ട്രോളിന്റെ അളവു വര്‍ധിപ്പിക്കുന്ന ഡൈറ്റര്‍പീനുകളായ കഫെസ്റ്റോള്‍, കഹ്വിയോള്‍ എന്നീ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ഇത് കാലക്രമേണ ഹൃദ്രോഗങ്ങളിലേക്കു നയിക്കാം. ഫില്‍റ്റര്‍ ചെയ്യപ്പെടാത്ത കാപ്പികളില്‍ ഇവയുടെ അളവു കൂടുതലായിരിക്കുമെന്ന് ഉപ്‌സാല സര്‍വകലാശാലയിലെയും ചാല്‍വേഴ്‌സ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ക്ക് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ എല്ലത്തരം കാപ്പികളും ഒരുപോലെയല്ല. ഫില്‍റ്റര്‍ ചെയ്യാത്ത കാപ്പി കൊളസ്‌ട്രോള്‍ അളവു കൂട്ടും. കോഫി മെഷീനില്‍ ഉണ്ടാക്കുന്ന കാപ്പിയില്‍ കടലാസില്‍ ഫില്‍ട്ടര്‍ ചെയ്യുന്ന കാപ്പിയെ അപേക്ഷിച്ച് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന സംയുക്തങ്ങള്‍ വളരെ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. 14 വ്യത്യസ്ത ഓഫീസ് മെഷീനുകളില്‍ നിന്നുള്ള കാപ്പികള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. ഇത്തരം കാപ്പികളില്‍ കഫെസ്റ്റോള്‍, കഹ്വിയോള്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു. സാധാരണയായി, പേപ്പര്‍ ഫില്‍ട്ടറുകള്‍ ഈ പദാര്‍ത്ഥങ്ങളെ ഫില്‍ട്ടര്‍ ചെയ്തെടുക്കുന്നു.

എന്നാല്‍ മെഷീനില്‍ അല്ലെങ്കില്‍ ബ്രൂവറുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലോഹ ഫില്‍ട്ടറുകള്‍ അവയെ ഫില്‍ട്ടര്‍ ചെയ്യാതെ കടത്തിവിടുകയും നിങ്ങളുടെ കാപ്പില്‍ അവയുടെ സാന്ദ്രത കൂടുകയും ചെയ്യുന്നു. ബ്രൂയിങ് മെഷീനുകള്‍: ലോഹ ഫില്‍ട്ടറുകളിലൂടെ ചൂടുവെള്ളം കടത്തിവിടുന്ന ഏറ്റവും സാധാരണമായ ഓഫീസ് കോഫി മേക്കറുകള്‍. ഇവയിലാണ് ഏറ്റവും ഉയര്‍ന്ന ഡൈറ്റര്‍പീന്‍ അളവ് ഉണ്ടായിരുന്നത്. ലിക്വിഡ്-മോഡല്‍ മെഷീനുകള്‍: ഇവ ലിക്വിഡ് കോഫി കോണ്‍സെട്രേഷന്‍ ചൂടുവെള്ളത്തില്‍ കലര്‍ത്തിയാണ് കാപ്പി ആയി പുറത്തു വരുന്നത്. ബ്രൂയിങ് മെഷീനുകള്‍ അപേക്ഷിച്ച് ഡൈറ്റര്‍പീന്‍ അളവ് കുറവാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow