ആനയോട്ടത്തില്‍ നിരവധി തവണ ജേതാവ്; ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു
പുലർച്ചെ 4.10നാണ് ചരിഞ്ഞത്

തൃശൂർ: ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ആനയ്ക്ക് 49 വയസായിരുന്നു പ്രായം. പുലർച്ചെ 4.10നാണ് ചരിഞ്ഞത്. കെട്ടുതറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഗുരുവായൂർ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടത്തിൽ നിരവധി തവണ ജേതാവായ കൊമ്പനാണ് ഗോപീകണ്ണൻ.
What's Your Reaction?






