കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: പോക്‌സോയ്ക്ക് പിന്നാലെ എസ്.സി/എസ്.ടി പീഡന നിരോധന നിയമവും ചുമത്താൻ ശുപാർശ

Apr 11, 2026 - 14:13
Apr 11, 2026 - 14:13
 0
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: പോക്‌സോയ്ക്ക് പിന്നാലെ എസ്.സി/എസ്.ടി പീഡന നിരോധന നിയമവും ചുമത്താൻ ശുപാർശ

ന്യൂഡൽഹി: കുംഭമേളയിലൂടെ വൈറലായ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വഴിത്തിരിവ്. നിലവിൽ ചുമത്തിയ പോക്‌സോ (POCSO) വകുപ്പിന് പുറമെ, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും വ്യാജരേഖ ചമച്ചതിനായുള്ള വകുപ്പുകളും ചേർക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്‌കെ വ്യക്തമാക്കി.

വിവാഹത്തിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇതിന് നേതൃത്വം നൽകിയവരെയും സഹായിച്ചവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പരാതിക്കാരനായ പ്രഥം ദുബെ ആവശ്യപ്പെട്ടു.

മറ്റു രേഖകളൊന്നും പരിശോധിക്കാതെ കേവലം [Aadhaar Redacted] മാത്രം ആധാരമാക്കി വിവാഹം നടത്തിയത് വലിയ വീഴ്ചയാണെന്ന് പ്രകാശ് ഉയ്‌കെ ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹത്തിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിൽ നേരിട്ടെത്തി നടത്തിയ അന്വേഷണത്തിൽ സംഭവത്തിലെ ദുരൂഹത വ്യക്തമായതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും കമ്മീഷൻ പ്രതിനിധി അറിയിച്ചു.

ഈ വിവാഹം 'ലൗ ജിഹാദ്' ആണെന്നും കേരളത്തിൽ വച്ച് വിവാഹം നടത്തിയത് ദൂരൂഹമാണെന്നും പ്രഥം ദുബെ ആരോപിച്ചു. പ്രതിയായ ഫർമാനെതിരെ മധ്യപ്രദേശ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് നിലവിൽ ഭർത്താവിനെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരിക്കുന്നത്.

പട്ടികജാതി കമ്മീഷൻ ഇടപെട്ടതോടെ കൂടുതൽ കർശനമായ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തപ്പെട്ടേക്കും.

സംഭവത്തിൽ മധ്യപ്രദേശ് പോലീസ് കൂടുതൽ പ്രതികരണങ്ങൾക്ക് ഇതുവരെ തയ്യാറായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow