കേരളത്തിൽ തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്

സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2°C മുതൽ 3°C വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

Apr 11, 2026 - 14:09
Apr 11, 2026 - 14:09
 0
കേരളത്തിൽ തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം; പാലക്കാട് താപനില 40 ഡിഗ്രിയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്നു. വരും ദിവസങ്ങളിലും താപനില ഉയർന്നുതന്നെ നിൽക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച വരെ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിലാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന താപനിലയോടൊപ്പം വായുവിൽ ഈർപ്പം വർദ്ധിക്കുന്നത് കാരണം മലയോര മേഖലകളിലൊഴികെ കടുത്ത അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്.

ജില്ലാ തിരിച്ചുള്ള താപനില പ്രവചനം: പാലക്കാട് താപനില 40°C വരെ ഉയർന്നേക്കാം. കൊല്ലം ഉയർന്ന താപനില 39°C വരെയാകാൻ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്: 37°C വരെ ചൂട് അനുഭവപ്പെടാം. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കാസർകോട്: ഈ ജില്ലകളിൽ താപനില 36°C വരെ ഉയരാം.

സാധാരണ ലഭിക്കേണ്ടതിനേക്കാൾ 2°C മുതൽ 3°C വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. നിർജ്ജലീകരണം തടയാൻ ഒആർഎസ്, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം. അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. 

ജാഗ്രത നിര്‍ദേശങ്ങള്‍:

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.

നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow