വേടന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 

Aug 19, 2025 - 18:26
Aug 19, 2025 - 18:26
 0
വേടന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി: റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെയും വാദം തുടരും. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.  വേടൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. 
 
വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാൻ ശ്രമിച്ചപ്പോൾ താനുമായുള്ള ബന്ധം വേടൻ അവസാനിപ്പിച്ചെന്നും പരാതിക്കാരി കോടതിയിൽ വാദിച്ചു. അതേസമയം വേടന്‍റെ ജാമ‍്യാപേക്ഷയെ എതിർത്ത പരാതിക്കാരിയോട് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എങ്ങനെയാണ് ബലാത്സംഗമാകുന്നതെന്ന് കോടതി ചോദിച്ചു.
 
ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴെല്ലാം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ തീരുമാനങ്ങളെടുക്കാൻ സാധിക്കുകയുള്ളൂയെന്നും ഇൻഫ്ലുവൻസറാണോ അല്ലയോ എന്നതല്ല വ‍്യക്തി എന്നതാണ് പ്രശ്നമെന്നും കോടതി പറഞ്ഞു. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 

What's Your Reaction?

like

dislike

love

funny

angry

sad

wow