നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പി.വി. അൻവർ
മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വർ

മലപ്പുറം: നിലമ്പൂരില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള അവസാന വട്ട ചര്‍ച്ചകളിലേക്ക് കടന്ന് കോൺഗ്രസ് നേതൃത്വം. പി.വി. അൻവറുമായി തെരഞ്ഞെടുപ്പ് ചുമതലയുള്ള എ.പി. അനില്‍കുമാര്‍ എം.എല്‍.എ. ഇന്ന് ചര്‍ച്ച നടത്തി. വിജയ സാധ്യത ഡിസിസി പ്രസിഡൻ്റ് വി.എസ്. ജോയ്ക്കാണെന്ന നിലപാട് പി.വി. അൻവര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുന്നതുവരെ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് മുൻ എം.എൽ.എ.യും തൃണമൂൽ കോൺഗ്രസ് നേതാവുമായി പി.വി. അൻവർ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങളുമായുള്ള ആശയവിനിമയം താത്കാലികമായി നിർത്തിയെന്നും ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും അന്‍വർ കുറിച്ചു.
What's Your Reaction?






