ഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88.39% ആണ് ആകെ വിജയശതമാനം. ഫെബ്രുവരി ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും ലഭ്യമാണ്.
പത്താം ക്ലാസ് ഫലം ഉച്ചയ്ക്ക് പ്രഖ്യാപിക്കും. 17,04,367 വിദ്യാർത്ഥികളാണ് സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതുകയും 14,96,307 വിദ്യാർത്ഥികൾ വിജയിക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ (99.60%) മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം (99.32) മേഖലയും മൂന്നാം സ്ഥാനത്ത് ചെന്നൈയുമാണ് (97.39%). cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കിയിട്ടുള്ളത്.