ജലനിരപ്പ് ഉയര്‍ന്നു, പൊന്മുടി ഡാമിന്‍റെ ഷട്ടർ തുറന്നു, തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

സെക്കന്‍റില്‍ 15,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്

Jul 25, 2025 - 22:26
Jul 25, 2025 - 22:27
 0  9
ജലനിരപ്പ് ഉയര്‍ന്നു, പൊന്മുടി ഡാമിന്‍റെ ഷട്ടർ തുറന്നു, തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

ഇടുക്കി: ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടർ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. 20 സെ.മി വരെയാണ് ഉയർത്തിയത്. പന്നിയാർ പുഴയിലേക്കാണ് വെള്ളം തുറന്ന് വിട്ടത്. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. സെക്കന്‍റില്‍ 15,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ബാമാസുര സാഗർ അണക്കെട്ടും തുറന്നിട്ടുണ്ട്. ബാണാസുരസാഗര്‍ അണക്കെട്ടിന്‍റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ സ്‌പിൽവെ ഷട്ടർ 30 സെൻ്റീ മീറ്ററാണ് ഉയർത്തിയത്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ, ജൂലൈ 26 ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow