തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ ഗുരുതര പിഴവെന്ന് പരാതി. കഴക്കൂട്ടം കുളത്തൂരുലെ കോസ്മറ്റിക് ആശുപത്രിയ്ക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോസ്മറ്റിക് ആശുപത്രിയിൽ ചികിത്സ തേടിയ 31കാരി നീതുവിന് ചികിത്സാപ്പിഴവിനെത്തുടർന്ന് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം കതരാറിലാകുകകയും ഒൻപത് വിരലുകൾ മുറിച്ച് മാറ്റുകയും ചെയ്യണ്ടിവന്നു.
സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചു. 2 ദിവസങ്ങളിലായി വിവിധ ഡോക്ടർമാരുമായി ചേർന്ന മെഡിക്കൽ എത്തിക്സ് കമ്മിറ്റി യോഗത്തിന്റേതാണ് വിലയിരുത്തൽ. കഴക്കൂട്ടത്തെ ആശുപത്രിയുടെ ക്ലിനിക്കല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലൈസന്‍സിന് വിരുദ്ധമായാണ് ആശുപത്രി പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കോസ്മെറ്റിക് ക്ലിനിക്ക് പ്രാപ്തമല്ലെന്നതാണ് പ്രധാന കണ്ടെത്തൽ. വിദഗ്ധ ചികിത്സ നല്‍കുന്നതിലും കാലതാമസം ഉണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കുടവയര്‍ ഇല്ലാതാക്കാമെന്ന സോഷ്യല്‍ മീഡിയ പരസ്യം കണ്ടാണ് യുവതി കഴക്കൂട്ടത്തെ കോസ്മറ്റിക്ക് ക്ലിനിക്കിനെ ബന്ധപ്പെടുന്നത്. അടിവയറ്റിലെ കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിയ പൂര്‍ത്തിയാക്കിതിനു പിന്നാലെ വലിയ ശാരീരിക അസ്വസ്ഥതകളാണ് യുവതിയെ അലട്ടിയത്. തുടർന്നാണ് ഇപ്പോൾ വിരലുകൾ മുറിക്കേണ്ട അവസ്ഥയിലെത്തിയത്.