കോഴിക്കോട് 8 പേർക്ക് തെരുവ് നായ കടിയേറ്റു !

കോഴിക്കോട്: വെള്ളിപറമ്പിൽ ഞായറാഴ്ച തെരുവ് നായ എട്ട് പേരെ ആക്രമിച്ചു. നാല് സ്ത്രീകളും രണ്ട് കുട്ടികളും ഒരു മറുനാടൻ തൊഴിലാളിയും ഉൾപ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അഞ്ച് പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. മെഡിക്കൽ കോളേജിന് സമീപം ചിന്നൻ നായർ റോഡിലായിരുന്നു സംഭവം.
പരിക്കേറ്റവർക്കെല്ലാം പേവിഷ പ്രതിരോധ വാക്സിനുകളും ആവശ്യമായ വൈദ്യചികിത്സയും നൽകി.
What's Your Reaction?






