ചെങ്ങന്നൂരിൽ കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു
അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ കുളിമുറിയിൽ കയറിയ കുട്ടി വെള്ളം നിറച്ച ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു
ചെങ്ങന്നൂർ: ചെങ്ങന്നൂർ തോട്ടിയാട് രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു. പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് - ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി. തോമസാണ് മരിച്ചത്.
അമ്മയുടെ ശ്രദ്ധയിൽപ്പെടാതെ കുളിമുറിയിൽ കയറിയ കുട്ടി വെള്ളം നിറച്ച ബക്കറ്റിൽ തലകീഴായി വീഴുകയായിരുന്നു. കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കുളിമുറിയിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.
What's Your Reaction?

