താമരശ്ശേരി കൊലപാതകക്കേസിൽ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

ഇതോടെ ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്

Mar 4, 2025 - 12:12
Mar 4, 2025 - 12:12
 0  12
താമരശ്ശേരി കൊലപാതകക്കേസിൽ ഒരു വിദ്യാര്‍ഥി കൂടി അറസ്റ്റില്‍

കോഴിക്കോട് : താമരശ്ശേരി ഷഹബാസ് കൊലപാതകക്കേസിൽ ഒരു വിദ്യാർത്ഥിയെ കൂടി കസ്റ്റഡിയിലെടുത്ത് പൊലീസ്. മര്‍ദിച്ച സംഘത്തില്‍ ഉള്‍പ്പെട്ട പത്താം ക്ലാസുകാരനാണ് പിടിയിലായത്. താമരശേരി സ്വദേശിയായ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഇന്ന് ഹാജരാക്കും.

 ഇതോടെ ആറ് പേരെയാണ് ഷഹബാസ് കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുട്ടിയെ വിശദമായി ചോദ‍്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം ചാറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തത്.  അതേസമയം കഴിഞ്ഞദിവസം താമരശ്ശേരിയില്‍ കൊല്ലപ്പെട്ട ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കണ്ടെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow