കണ്ണീർക്കടലായി വേവം; പ്രിയപ്പെട്ടവർക്ക് വിടചൊല്ലി നാട്
മയ്യഴിപ്പുഴയിലെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് കുടുംബാംഗങ്ങളുടെയും വിയോഗത്തിൽ കണ്ണീരണിഞ്ഞ് നാദാപുരം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ആംബുലൻസുകൾ ഒരുമിച്ച് വേവത്തെ വീട്ടിലെത്തിയപ്പോൾ നാട് ഒന്നടങ്കം വിതുമ്പി. അൻസാർ, ഭാര്യ സുഹാദ, എട്ടു വയസ്സുകാരി ഇസ മറിയം എന്നിവരുടെ വിയോഗം ഒരു നാടിന്റെ നോവായി മാറി.
ബന്ധുക്കൾക്ക് അവസാനമായി കാണാൻ അവസരം നൽകിയ ശേഷം മൃതദേഹങ്ങൾ പാറക്കടവ് വലിയ ജുമുഅത്ത് പള്ളിയിലേക്ക് കൊണ്ടുപോയി. ജനസാഗരം സാക്ഷിയായ ജനാസ നമസ്കാരത്തിന് ശേഷം അൻസാറിന്റെയും ഇസ മറിയത്തിന്റെയും മൃതദേഹങ്ങൾ പാറക്കടവിലും, സുഹാദയുടേത് തരുവണയിലും കബറടക്കി. ഷാഫി പറമ്പിൽ എംപി, കെ.എം. അഭിജിത്ത്, ഇ.കെ. വിജയൻ എംഎൽഎ തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിലാപയാത്രയിലും കബറടക്ക ചടങ്ങുകളിലും ഉടനീളം പങ്കെടുത്തു.
What's Your Reaction?