കെ.ടി. ജലീൽ അപമാനിച്ചിട്ടില്ല; അധ്യാപകരെപ്പോലെയാണ് പെരുമാറിയത്: വിദ്യാർത്ഥികൾ
പാലക്കാട്: മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മുൻമന്ത്രി കെ.ടി. ജലീൽ വിദ്യാർത്ഥികളെ അപമാനിച്ചെന്ന വിവാദത്തിൽ പ്രതികരണവുമായി ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾ.
കെ.ടി. ജലീൽ തങ്ങളെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ പെരുമാറ്റം അധ്യാപകർ തിരുത്തുന്നതുപോലെയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സംഭവം അപമാനമായി തോന്നിയില്ലെന്നും അവർ വ്യക്തമാക്കി.
മണ്ണാർക്കാട് നഗരസഭയിലെ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. ബോർഡിൽ എഴുതിയതിലെ പിശക് ചൂണ്ടിക്കാട്ടുന്നതിനിടെ മുൻമന്ത്രി കെ.ടി. ജലീൽ ഒരു വിദ്യാർത്ഥിയുടെ ചെവിക്ക് നുള്ളിയതോടെയാണ് സംഭവം വിവാദമായത്.
What's Your Reaction?



