വനിതാ സംവരണ ബില്‍ രാജ്യത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണം; സുപ്രധാന തീരുമാനമെന്ന് പ്രധാനമന്ത്രി

ഏപ്രില്‍ 16, 17, 18 തീയതികളില്‍ പാര്‍ലമെന്റില്‍ ബില്ലിനെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു

Apr 13, 2026 - 13:45
Apr 13, 2026 - 13:46
 0
വനിതാ സംവരണ ബില്‍ രാജ്യത്തെ സ്ത്രീകള്‍ക്കുള്ള സമര്‍പ്പണം; സുപ്രധാന തീരുമാനമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന 'നാരി ശക്തി വന്ദന്‍ സമ്മേളനത്തില്‍' സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ സംവരണ ബില്ലിന് രാജ്യത്തെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹമുണ്ട്. സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കുന്ന തീരുമാനമാണിതെന്നും ഇത് രാജ്യത്തെ സ്ത്രീകള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിയമസഭകള്‍ മുതല്‍ പാര്‍ലമെന്റ് വരെ നീളുന്ന പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ പോകുകയാണ്. ഏപ്രില്‍ 16, 17, 18 തീയതികളില്‍ പാര്‍ലമെന്റില്‍ ബില്ലിനെക്കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സാമൂഹിക നീതിയെ തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമാക്കുകയാണ് ഈ നിയമത്തിലൂടെ ചെയ്യുന്നത്. പഴയകാല കാഴ്ചപ്പാടുകളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow