കേരളം പോളിംഗിൽ മുന്നോട്ട്; ഉച്ചയ്ക്ക് ഒരു മണിയോടെ 48.9 ശതമാനം വോട്ടർമാർ ബൂത്തിലെത്തി; പിണറായി വിജയൻ തുടരണം എന്ന് ആഗ്രഹമെന്ന് വെള്ളപ്പള്ളി നടേശൻ

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്

Apr 9, 2026 - 15:43
Apr 9, 2026 - 15:43
 0
കേരളം പോളിംഗിൽ മുന്നോട്ട്; ഉച്ചയ്ക്ക് ഒരു മണിയോടെ 48.9 ശതമാനം വോട്ടർമാർ ബൂത്തിലെത്തി; പിണറായി വിജയൻ തുടരണം എന്ന് ആഗ്രഹമെന്ന് വെള്ളപ്പള്ളി നടേശൻ

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണി പിന്നിടുമ്പോൾ സംസ്ഥാനത്തെ പോളിംഗ് ശതമാനം 48.9 രേഖപ്പെടുത്തി. രാവിലെ മുതൽ അനുഭവപ്പെടുന്ന കനത്ത തിരക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ പോളിംഗ് 80 ശതമാനം കടക്കുമെന്ന സൂചനയാണ് നൽകുന്നത്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഭരണ-പ്രതിപക്ഷ മുന്നണികൾക്കൊപ്പം ബിജെപിയും ശക്തമായ സാന്നിധ്യമായതോടെ പലയിടത്തും വാശിയേറിയ ത്രികോണ മത്സരമാണ് ദൃശ്യമാകുന്നത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശൻ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചു. പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് വ്യക്തിപരമായ ആഗ്രഹം.

ഇത്തവണ ബി.ജെ.പി വോട്ടിംഗ് ശതമാനത്തിൽ വലിയ വർദ്ധനവ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.  മുന്നണികൾ വലിയ തോതിൽ പണം മുടക്കിയ തിരഞ്ഞെടുപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കരിപ്പൂർ മണ്ഡലത്തിലെ പിലിക്കോട് പുത്തിലോട്ട് എയുപി സ്കൂളിലെ 137-ാം നമ്പർ ബൂത്തിൽ തർക്കം ഉടലെടുത്തു.

കള്ളവോട്ട് ആരോപിച്ചുള്ള തർക്കത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയതായി എൽഡിഎഫ് പ്രവർത്തകർ പരാതിപ്പെട്ടു. ബൂത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് നടന്നതെന്ന് ആരോപിച്ച് എൽഡിഎഫ് പ്രവർത്തകരും മറ്റ് ഏജന്റുമാരും രംഗത്തെത്തി. തർക്കത്തെത്തുടർന്ന് അൽപ്പനേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു.

ഉച്ചയ്ക്ക് ശേഷവും വോട്ടർമാരുടെ ഒഴുക്ക് തുടരുകയാണ്. വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വടക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും പല ബൂത്തുകളിലും നീണ്ട നിര കാണാം. സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രകടമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow