കല്യാണമണ്ഡപത്തിലെത്തി, വിവാഹസത്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം പോക്കറ്റിലാക്കി, 59 കാരി പോലീസ് വലയിലായി
മോഷണ ഉരുപ്പടികൾ പ്രതിയുമായി ചെന്ന് പോലീസ് ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു

തിരുവനന്തപുരം: വിവാഹസത്കാരത്തിനിടെ കുഞ്ഞുങ്ങളുടെ പാദസരം മോഷ്ടിച്ച സ്ത്രീയെ പോലീസ് പിടികൂടി. കാരയ്ക്ക മണ്ഡപത്തിലെ സ്വകാര്യ കല്യാണം മണ്ഡപത്തിലാണ് സംഭവം. കരമന കീഴാറന്നൂർ സ്വദേശി ഗിരിജ 59 ആണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 29നായിരുന്നു ഇവർ മണ്ഡപത്തിലെത്തി പാദസരങ്ങൾ കവർന്നത്. ശേഷം, തിരുവനന്തപുരത്തുള്ള ഒരു ജ്വല്ലറിയിൽ വില്പന നടത്തി. ഈ മോഷണ ഉരുപ്പടികൾ പ്രതിയുമായി ചെന്ന് പോലീസ് ജ്വല്ലറിയില്‍ നിന്ന് കണ്ടെടുത്തു.
മുക്കാൽ, അര പവൻ്റെ പാദസരങ്ങളാണ് ഇവർ കവർന്നത്. ഇവരുടെ പേരിൽ രണ്ടു കേസുകളാണ് രജിസ്റ്റർ ചെയ്തതു. നേമം പോലീസ് ഇൻസ്പെക്ടര്‍ രഗീഷ് കുമാറിൻ്റെ നേതൃത്വത്തിലാ പ്രതിയെ പിടികൂടിയത്. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് സംഘം പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
What's Your Reaction?






