ചാലക്കുടിയില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി ജീവനൊടുക്കി

യുവതിക്കായി ചാലക്കുടി പുഴയില്‍ ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്

Jun 4, 2025 - 22:48
Jun 4, 2025 - 22:48
 0  15
ചാലക്കുടിയില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി ജീവനൊടുക്കി

തൃശൂര്‍: ചാലക്കുടിയില്‍ യുവതി ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ററി സ്‌കൂളിലെ അധ്യാപിക സിന്ധു(43)വാണ് പുഴയില്‍ ചാടിയത്. നിലമ്പൂര്‍ - കോട്ടയം പാസഞ്ചറില്‍ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. യുവതിക്കായി ചാലക്കുടി പുഴയില്‍ ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്. പന്തളം സ്വദേശി ജയപ്രകാശിന്‍റെ ഭാര്യയാണ് . ചാലക്കുടി തിരുത്തിപ്പറമ്പിലാണ് താമസം. ചാലക്കുടിയിലേക്ക് ടിക്കറ്റ് എടുത്ത ഇവര്‍ അവിടെ ഇറങ്ങിയില്ല.
പാലത്തിലെത്തിയപ്പോള്‍ പുഴയിലേക്ക് ചാടുകയായിരുന്നു. മൃതദേഹം കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് കണ്ടെടുത്തത്.

What's Your Reaction?

like

dislike

love

funny

angry

sad

wow