പിറന്നാൾ സമ്മാനവുമായി വിജയ് യുടെ "മെർസൽ" വീണ്ടുമെത്തുന്നു

2017-ലെ ദീപാവലി നാളിൽ എത്തിയ ചിത്രം എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരുന്നു

Jun 4, 2025 - 22:50
 0  11
പിറന്നാൾ സമ്മാനവുമായി വിജയ് യുടെ "മെർസൽ" വീണ്ടുമെത്തുന്നു

കൊച്ചി: തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയിന്റെ പിറന്നാൾ ദിനമായ ജൂൺ 22 - ന് മുമ്പ്, വിജയ് യുടെ സൂപ്പർ ഹിറ്റ് ചിത്രമായ "മെർസൽ" വിജയിന്റെ പിറന്നാൾ സമ്മാനമായി കേരളത്തിലെ പ്രേക്ഷകരുടെ മുമ്പിൽ ജൂൺ 20 ന് എത്തും. തമിഴിലെ ശ്രദ്ധേയനായ സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്ത "മെർസൽ", കേരളത്തിൽ റോസിക എന്റർപ്രെസസിനു വേണ്ടി പവൻ കുമാറാണ് റിലീസ് ചെയ്യുന്നത്.

വിജയ് ആദ്യമായി ട്രിപ്പിൾ വേഷത്തിലെത്തിയ "മെർസൽ", ലോകം മുഴുവനുമുള്ള പ്രേക്ഷകരെ ഒരേ പോലെ ആകർഷിച്ച ചിത്രമാണ്. 2017-ലെ ദീപാവലി നാളിൽ എത്തിയ ചിത്രം എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു കൊണ്ട് ചരിത്രത്തിൽ ഇടം നേടിയിരുന്നു. അതുകൊണ്ട് തന്നെയാണ്  വിജയിന്റെ ജനകീയ ചിത്രമായ "മെർസൽ "വീണ്ടുമെത്തുന്നത്. പ്രേക്ഷകർക്ക് വിജയ് സമ്മാനിക്കുന്ന വലിയൊരു പിറന്നാൾ സമ്മാനമായിരിക്കും ചിത്രം.

മൂന്ന് സഹോദരങ്ങളായാണ് വിജയ് മെർസനിൽ എത്തുന്നത്. ഇളയ സഹോദരൻ ചെറുപ്പത്തിലേ മരിച്ചു. പിന്നീട് രണ്ട് സഹോദരങ്ങൾക്ക് പിരിഞ്ഞ് ജീവിക്കേണ്ടി വന്നു. മെഡിക്കൽ കുറ്റകൃത്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മാന്ത്രികനായ വെട്രി, രോഗികളെ സേവിക്കുന്ന പ്രശസ്ത ഡോക്ടറായ മാരൻ. നീതിമാന്മാരായ ഈ സഹോദരങ്ങളുടെ വീര പോരാട്ടങ്ങളുടെ കഥയാണ് "മെർസൽ" പറയുന്നത്.

പോളണ്ടിലെ ഗ്ഡാൻസ്ക്, രാജസ്ഥാനിലെ ജയ്സാൽമർ തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിനിമ തീയേറ്ററായ ഫ്രാൻസിലെ ഗ്രാൻഡ് റെക്സിൽ പ്രദർശിപ്പിച്ച് ലോകം മുഴുവൻ അംഗീകാരം നേടിയ ചിത്രമാണ് "മെർസൽ". ചൈനയിൽ ആദ്യമായി തീയേറ്റർ റിലീസ് ചെയ്ത ചിത്രവും "മെർസൽ" ആണ്. വിജയിന്റെ ഏറ്റവും വലിയ ജനപ്രീതി നേടിയ ഈ ചിത്രം, നിരൂപകപ്രശംസയും പിടിച്ചു പറ്റിയിരുന്നു.

"ജവാൻ" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആറ്റ്ലി സംവിധാനം ചെയ്യുന്ന "മെർസൽ", ഛായാഗ്രഹണം -ജി.കെ. വിഷ്ണു, സംഗീതം, പശ്ചാത്തല സംഗീതം - എ.ആർ.റഹ്മാൻ, എഡിറ്റിംഗ് - റൂബൻ, വിതരണം - റോസിക എന്റർപ്രൈസസ്, പി.ആർ.ഒ - അയ്മനം സാജൻ.

വിജയ് മൂന്ന് വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ, എസ്.ജെ. സൂര്യ, കാജൽ അഗർവാൾ, സാമന്ത റൂത്ത്, പ്രഭു, സത്യരാജ്, വടിവേലു, നിത്യാ മേനോൻ, ഹരീഷ് പേരടി, കോവൈ സരള, സത്യൻ എന്നിവർ അഭിനയിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow