പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയ സോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബെൻഹർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജു മാനുവൽ, മൈക്കിൾ ഡോറസ് എന്നിവർ നിർമ്മിച്ച് സിൻ്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ക്രിസ്മസ് ദിനത്തിൽ പുറത്തിറങ്ങി. ആരെയും ആകർഷിക്കും വിധത്തിൽ ഒരു സൗഹൃദ കൂട്ടായ്മയുടെ ഫോട്ടോയോടെയാണ് ഫസ്റ്റ് ലുക്കിൻ്റെ പ്രകാശനം.
ഈ ചിത്രത്തിൻ്റെ കഥയുമായി ഏറെ ഇഴുകിച്ചേരുന്ന ഒരു മുഹൂർത്തം എന്നു തന്നെ പറയാം ഫസ്റ്റ് ലുക്ക് പോസ്റ്റർ. നഗരജീവിതത്തിൽ അണുകുടുംബ ജീവിതത്തിലേക്കു കടക്കുന്ന മനുഷ്യരുടെ ജീവിതത്തിലെ ചില ഗൗരവമായ വിഷയം രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
മനോജ്.കെ.യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഹന്നാ റെജി കോശിയാണു നായിക. രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയ സോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജാഫർ ഇടുക്കി, ജയിംസ് എല്യാ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രുതി ജയൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ, പൗളി വത്സൻ, ഷിനു ശ്യാമളൻ, ജസ്നിയാ കെ. ജയദീഷ്, തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ബിജു ആൻ്റണിയുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും. സംഗീതം - ശങ്കർ ശർമ്മ, ഛായാഗ്രഹണം - റോജോ തോമസ്, എഡിറ്റിംഗ് - അരുൺ ആർ.എസ്, കലാസംവിധാനം - മഹേഷ് ശ്രീധർ, മേക്കപ്പ് - മനോജ്കിരൺ രാജ്, കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ഷാബിൽ അസീസ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ - സച്ചി ഉണ്ണികൃഷ്ണൻ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ - മജു രാമൻ.
പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് - ജസ്റ്റിൻ കൊല്ലം, പ്രശാന്ത് കോടനാട്, പ്രൊഡക്ഷൻ കൺട്രോളർ - സഫി ആയൂർ, വാഴൂർ ജോസ്, ഫോട്ടോ- അജീഷ്.
What's Your Reaction?






