ഒരു യുഗാന്ത്യം: എം ടി എന്ന രണ്ടക്ഷരം ഇനിയില്ല, കഥകളുടെ പെരുന്തച്ചൻ യാത്രയായി
രണ്ട് ദിവസമായി ആരോഗ്യം ഗുരുതരമായി തുടരുകയാ യിരുന്നുവെങ്കിലും കഴിഞ്ഞദിവസം നേരിയ കുറവുണ്ടെന്ന് വാർത്തകൾ വന്നിരുന്നു....

കോഴിക്കോട്: വിഖ്യാത സാഹിത്യകാരൻ എംടി വാസുദേവൻ നായർ(91) അന്തരിച്ചു. രാത്രി പത്തോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാ ണ് അന്ത്യം സംഭവിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ യാഴ്ചയോടെ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. തുടർന്ന് ഒരാഴ്ചക്കാലത്തോളം ആശു പത്രിയിലായിരുന്നു അദ്ദേഹം. രണ്ട് ദിവസമായി ആരോഗ്യം ഗുരുതരമായി തുടരുകയാ യിരുന്നുവെങ്കിലും കഴിഞ്ഞദിവസം നേരിയ കുറവുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. മരണത്തിന് അടുത്ത മണിക്കൂറുകളിൽ ന്യുമോണിയ സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. പിന്നാലെയാണ് അന്ത്യം സംഭവിച്ചതെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മലയാളത്തെ ലോകസാഹിത്യത്തിന്റെ നെറുകയിലെത്തിച്ച എം ടി 1933 ജൂലൈ 15ന് പാലക്കാട് കൂടല്ലൂരിലാണ് ജനിച്ചത്. കുമരനെല്ലൂർ സ്‌കൂളിലും പാലക്കാട് വിക്ടോറിയ കോളജിലുമായി പഠനം പൂർത്തിയാക്കിയ അദ്ദേഹം സാഹിത്യത്തിൽ കൈവയ്ക്കാത്ത മേഖലയില്ല.
ചെറുകഥ, നോവൽ, തിരക്കഥ, സംവിധാനം തുടങ്ങിയ മേഖലകളിൽ മാറ്റുരച്ച പ്രതിഭ മാതൃഭൂമിയിൽ പത്രപ്രവർത്തകനായാണ് തുടക്കം കുറിച്ചത്. പിന്നീട് അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായും പ്രവർത്തിച്ചു. ആദ്യ കഥ വിഷു ആഘോഷം(1948) പ്രസിദ്ധീകരിച്ചത് ചിത്രകേരളത്തിലാണ്. തുടർന്ന് 20 ആം വയസിൽ മികച്ച മലയാള ചെറുകഥക്കുള്ള പുരസ്‌കാരം (1954) കരസ്ഥമാക്കി.
ആദ്യ ചെറുകഥാ സമാഹാരം രക്തംപുരണ്ട മണൽത്തരികൾ (1952) ആണ്. പാതിരാവും പ കൽ വെളിച്ചവും(1957) മാണ് ആദ്യനോവൽ. 9 നോവലുകൾ, 19 ചെറുകഥാ സമാഹാരങ്ങൾ ഉൾപ്പെടെ നിരവധി സാഹിത്യരചനകൾ അദ്ദേഹം മലയാളത്തിന് സംഭാവന നൽകി.
നിന്റെ ഓർമ്മക്ക്, ഓളവുംതീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ടിയേടത്തി, വാനപ്രസ്ഥം, വാരിക്കുഴി, ഷെർലക്, സ്വർഗം തുറക്കുന്ന സമയം, നാലുകെട്ട്, കാലം, മഞ്ഞ്, അസുര വിത്ത്, അറബിപൊന്ന്, വിലാപയാത്ര, രണ്ടാമൂഴം,വാരണാസി തുടങ്ങിയ പ്രധാന കൃതികളിൽപ്പെടുന്നു.
54 സിനിമകൾക്ക് തിരക്കഥയെഴുതി. 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവി ധാനം ചെയ്തു(തകഴി, മോഹിനിയാട്ടം-Docu). ജ്ഞാനപീഠം അടക്കം 33 പുരസ് കാരങ്ങൾ നേടി. 1995 ൽ ജ്ഞാനപീഠം, 2011 ൽ എഴുത്തച്ഛൻ പുരസ്‌കാരം, 1958 ൽ നാലു കെട്ടിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 1970 ൽ കാലത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുര സ്‌കാരം എന്നിവയും സ്വന്തംപേരിനൊപ്പം എഴുതിച്ചേർത്തു.
21 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ, 9 ഫിലിംക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ, 7 മറ്റ് ചല ച്ചിത്ര പുരസ്‌കാരങ്ങൾ എന്നിവയും അദ്ദേഹത്തിലൂടെ മലയാളത്തിന് ലഭിച്ചു. നിർമാല്യ ത്തിന് 1973 ൽ മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. നിർമാല്യത്തിന് 1973 ൽ 3 സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. മികച്ച തിരക്കഥക്ക് 4 ദേശീയ പുരസ്കാരവും ആദ്യ തിരക്കഥയായ മുറപ്പെണ്ണിന് (1965) 2013 ൽ ജെ.സി ഡാനിയൽ പുരസ്‌കാരവും 2022 ൽ കേരള ജ്യോതി പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.
2005 ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ നൽകി ആദരിച്ചു.
What's Your Reaction?






