വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരെ സമൂഹമാധ്യമത്തിൽ മോശം പരാമർശം; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു

പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ ര‍ഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ പങ്കുവച്ചത്

Jun 13, 2025 - 12:21
Jun 13, 2025 - 12:21
 0  24
വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്ക്കെതിരെ സമൂഹമാധ്യമത്തിൽ മോശം പരാമർശം; ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
കാസര്‍കോട്: വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് സസ്പെൻഡ് ചെയ്ത് കൊണ്ട് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. 
 
കേരള സർക്കാർ ജോലിയിൽനിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നും രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും ഇയാൾ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
 
പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ ര‍ഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ പങ്കുവച്ചത്. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. നേരത്തെ മുൻ മന്ത്രിയും എം എൽ എ യുമായ ചന്ദ്രശേഖരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow