ആര്‍സിബിയുടെ വിജയാഘോഷം; ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കും തിരക്കിലും 11 മരണം, 33 പേർക്ക് പരിക്ക്
ന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിൽ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണമായത്

ബെംഗളൂരു: ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിനു ശേഷം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചെന്ന് റിപ്പോർട്ട്. 33 പേർക്ക് പരിക്കേറ്റെന്നും മൂന്നുപേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഒരു സ്ത്രീയുമുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ ചടങ്ങിൽ പ്രതീക്ഷിച്ചതിലും അധികം ആളുകളെത്തിയതാണ് അപകടത്തിനു കാരണമായത്.
ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് സർക്കാരും കർണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് സ്വീകരണം ഒരുക്കിയത്. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാവിലെ മുതൽ സ്ത്രീകളും കുട്ടികളുമടക്കം വൻതോതിൽ ആരാധകരെത്തി ചേര്‍ന്നിരുന്നു. ടീം എത്തുമെന്ന് അറിയിപ്പുണ്ടായതോടെ സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലടക്കം വലിയ തിരക്കിൽപെട്ട് പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. 5,000 പോലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും അത് പര്യാപ്തമായിരുന്നില്ലെന്നാണ് ആരോപണം.
What's Your Reaction?






