ഇടുക്കിയില്‍ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമിച്ചുകൊണ്ടിരുന്നത്

Sep 17, 2025 - 20:32
Sep 17, 2025 - 20:32
 0
ഇടുക്കിയില്‍ സംരക്ഷണഭിത്തി നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു

ഇടുക്കി: റിസോർട്ടിന്‍റെ സംരക്ഷണ ഭിത്തി നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ഇടുക്കി ചിത്തിരപുരത്താണ് സംഭവം. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമിച്ചുകൊണ്ടിരുന്നത്. ടാർപോളിൻ ഉപയോഗിച്ച് മുകൾ ഭാഗം മറിച്ചിരുന്നു. ഇതിന്‍റെ താഴെ നിന്നാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. 

മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. റവന്യൂ വകുപ്പിൻറെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിർമ്മാണം നടത്തിയിരുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow