തലസ്ഥാനത്ത് യുവതിയെ സഹോദരൻ അടിച്ചുകൊന്നു
ഷെഫീനയുടെ സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് മണ്ണന്തല മുക്കോലയിലാണ് കൊലപാതകം നടന്നത്.
ഷെഫീനയുടെ സഹോദരൻ ഷംസാദിനെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തി സഹോദരിയെ ഷംസാദ് മർദ്ദിക്കുകയായിരുന്നു. പ്രതിക്കൊപ്പം വൈശാഖ് എന്നയാളുമുണ്ടായിരുന്നു. ഇയാളേയും പോലീസ് കസ്റ്റഡിയിലെടുത്തു.
What's Your Reaction?






